Thursday 2 August 2018

പെണ്ണുകാണൽ -2

ശബ്ദം വേറൊന്നുമല്ല ഫേസ്ബുക്ക് മെസ്സഞ്ചറിൽ മെസ്സേജ് വന്നതാണ് . വേറാരുമല്ല നമ്മുടെ കക്ഷി തന്നെ . സലാം പറഞ്ഞു . പിന്നെ ചറപറാ ഇംഗ്ളീഷൊക്കെ അതിന്റെ ഗ്രാമർ ഒക്കെ വായിച്ചു ചിരി വന്നു പക്ഷെ ഗൗരവം വിട്ടില്ല . ആള് പറഞ്ഞു തുടങ്ങി (അത് മലയാളത്തിലോട്ട് തർജമ ചെയ്യുന്നു ) എനിക്ക് ഒരു തീരുമാനം എടുക്കാൻ പെട്ടെന്ന് പറ്റീല്ല എനിക്ക് വേറെ പ്രശ്നമൊന്നുമുണ്ടായിട്ടല്ല പഠിക്കണം എന്നാഗ്രഹമുണ്ട് പിന്നെ height weight  ഒക്കെ നോക്കാം നിങ്ങൾ പറ്റുമെങ്കിൽ വന്നു കണ്ടോളു എന്റെ ഉപ്പയോട് വീണ്ടും സംസാരിച്ചോളൂ എന്നൊക്കെ . weight  എന്ന് ഡിമാൻഡ് കേട്ടപ്പോ എനിക്ക് ഏകദേശം സംഭവം കത്തി , ഞാൻ പറഞ്ഞു  അത് ഒരു അടഞ്ഞ അധ്യയമല്ലേ വീണ്ടും ആലോചനയുമായി അങ്ങോട്ട് വരിക എന്നുള്ളത് കുറച്ചിലാണ് ആയതിനാൽ ഈ മെസ്സേജ് നീ എനിക്കല്ല എന്റെ അനിയന് അയച്ചൂന്നു ഞാൻ പറഞ്ഞോളാ ആവഴിക്ക് അത് മുന്നോട്ട് പോകുന്നതാകും നല്ലത് (പണ്ടേ വല്യ പ്ലാനിങ് ആണ് )

പിറ്റേന്ന് രാവിലെ ഓൾടെ ഉപ്പ എന്റെ ഉപ്പാനെ വിളിച്ചു എല്ലാം  തർതീബാക്കി . അങ്ങനെ സംഭവ ബഹുലമായ പെണ്ണ് കാണലിന്റെ  ആദ്യ കടമ്പ കടന്നു ഇനി സൗദീന്നു നാട്ടിൽ പോണ്ടേ ടിക്കറ്റ് ബുക്ക് ആക്കി ഫ്രണ്ട്സിനോട് പറഞ്ഞു ഒരു പെണ്ണ് കാണലുണ്ട് കുളമായാൽ നേരെ Goa :) അവരും ഒക്കെ . അതിനിടയിൽ മെസ്സേജുകൾ തകൃതിയായി നടക്കുന്നുണ്ട് . ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തിനാ ഫേസ്ബുക് കണ്ടുപിടിച്ചെന്ന് ഇപ്പോഴാ മനസ്സിലായെ ഇതിനൊക്കെ തന്നെ ആണെന്ന് . ഉമ്മാന്റെ വക ഭയങ്കര സ്ട്രാറ്റജി നീ മുട്ടായി വാങ്ങി കൊണ്ടുപോയ്ക്കോ എന്നിട്ട് കാറിൽ വെച്ചേക്ക് ഇഷ്ടപ്പെടുവാണേൽ കൊടുത്തേക്ക് കണ്ടോ കണ്ടോ പെൺബുദ്ധി

അങ്ങനെ നെടുമ്പാശ്ശേരി  എയർപോർട്ടിൽ സൗദി എയർലൈൻസ് ന്റെ ഭീമാകാരനായ 777-300  ER നിലം തൊട്ടു ശ്വാസം നേരെ വീണു . ഇറങ്ങിയ ഉടനെ ഒരു വെൽക്കം കാൾ (അനിയന്റെ കയ്യിൽ നിന്ന് നമ്പർ തപ്പി പിടിച്ച വിളിച്ചതാണെന്നു പടച്ചോനെ ഒന്നാംതരം മോട്ടോർ (ഓവർ സ്മാർട്ട് ആയ ആളുകളെ കളിയാക്കി കോഴിക്കോട് പറയുന്ന പേരാണ് )ആണോ എന്ന് എനിക്ക് ഡൌട്ട് അടിച്ചു  തടീം കൊണ്ട് ഓടി വന്ന വഴി പോയാലോ എന്നൊക്കെ ചിന്തിച്ചു പിന്നെ വിചാരിച്ചു വന്നതല്ലേ ബിസ്‌ക്ക
റ്റും ചായയും കഴിച്ച പോകാം എന്ന് ഫ്ലൈറ്റ് ടിക്കറ്റ് മുതലാകട്ടെ എന്ന്

അപ്പോഴേക്കും മ്മളെ അനിയന് കാര്യങ്ങളുടെ ഗതി ഏകദേശം പിടി കിട്ടീനു  മൂപ്പർ ഉറപ്പിച്ചു ഇത് കല്യാണത്തിലെ അവസാനിക്കൂന്നു അമ്മാതിരി മെസ്സേജിങ് എന്നൊക്കെ . അങ്ങനെ പെണ്ണ് കാണലിന്റെ തലേ ദിവസം ഓൾടെ  ഒരു ചോദ്യം അല്ല ഇനി ഇങ്ങക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കൊന്നു .. ഡിം തടിയുടെ പേരിൽ നഷ്ടമായ ആത്മവിശ്വാസം പതിന്മടങ്ങു ശക്തിയോടെ തിരിച്ചെടുത്തു ഞാൻ അതി ഗംഭീര ശബ്ദത്തിൽ ഇങ്ങനെ മൊഴിഞ്ഞു നോക്കട്ടെ height , weight  എല്ലാം നോക്കണ്ടേ . ജീവിതത്തിൽ അങ്ങനെ കുലുങ്ങി ചിരിച്ച സംഭവം അതിനു മുമ്പുണ്ടായിട്ടില്ല

അങ്ങനെ പോകാനുള്ള ഡ്രസ്സ് എടുത്തു നോക്കിയപ്പോഴാണ് അത് സ്റ്റിച്ചിങ് ശരിയല്ല എന്ന് മനസ്സിലായത് അങ്ങനെ അത് ടൈലറുടെ അടുത്ത കൊടുത്തു ശരിയാക്കി പെണ്ണ് കാണലിനിറങ്ങി ഏകദേശം 40km ദൂരമുണ്ട് വീട്ടിൽ നിന്ന് യാത്ര തുടങ്ങി കുറച്ച കഴിഞ്ഞപ്പോ പള്ളീൽ ബാങ്ക് കൊടുത്തു ഞാൻ പറഞ്ഞു നിസ്കരിച്ചിട്ട് പോവാന്നു എന്റെ ആ ശുഷ്‌കാന്തി കണ്ട അനിയൻ ശരിക്കും ഞെട്ടീന്നു തോന്നണു ആ പള്ളേടെ അടുത്ത നിന്ന് ഏകദേശം 10 മിനിറ്റ് മതി സ്ഥലമെത്താൻ പടച്ചോനോട് ശരിക്കുമോന്നു പ്രാർത്ഥിച്ചു വണ്ടീൽ കേറി ഏകദേശം ഗേറ്റ് എത്തിയപ്പോൾ ഇത് വരെ ഇല്ലാത്ത ഒരു നെഞ്ചിടിപ്പ് .. അതങ്ങനെ കൂടി കൂടി വന്നു

Thursday 2 November 2017

ഒരു പെണ്ണുകാണൽ

സുഹൃത്തിന്റെ  അനുഭവം (പൊലിപ്പിച് എഴുതുന്നെ ഉള്ളൂ 

 അങ്ങനെ പഠനം കഴിഞ്ഞു പിറ്റേന്നു  തുടങ്ങിയതാ ഉമ്മാന്റെ പിരി പിരി  പെണ്ണ് കെട്ടാൻ പറഞ്ഞ് ജോലി പോലും ആയിട്ടില്ല .. അവസാനം പൂഴിക്കടകൻ എടുക്കേണ്ടി വന്നു സ്ഥിര വരുമാനമുള്ള വല്ല ജോലിയും കിട്ടിയാൽ ഉടനെ കല്യാണം .. അങ്ങനെ ൧ വർഷത്തിന്റെ ഇടയിൽ ൩ ജോലി മാറി അവസാനം തരക്കേടില്ലാത്ത ഒരു കമ്പനീൽ  "പണിയും കിട്ടി "

മാസങ്ങൾ കഴിഞ്ഞു കല്യാണ കാര്യം പറയുമ്പോഴൊക്കെ വീടുപണിയുടെ കാര്യം പറഞ്ഞു നമ്മൾ ഉരുളൽ തുടങ്ങി . അങ്ങനെ അടിപടലം വീടുപണി ഒക്കെ തീർത്തു മിനുക്കി എടുത്തു ... പെണ്ണന്വേഷണം തുടങ്ങി . ഫോട്ടോ എടുത്തു കൊടുക്കാൻ പറഞ്ഞ അന്ന്  വൃത്തികേടായി പോയി എടുത്തും വന്നു .. അവരെ ബോധിപ്പിക്കാൻ ..

അങ്ങനെ ഇരിക്കെ അനിയൻ പഠിക്കുന്ന കോളേജിൽ നിന്ന് ഒരാലോചന , വീട്ടുകാർ കണ്ടു , പരസ്പരം ഇഷ്ടായി .. ഞാൻ നടക്കില്ലെന്നു പട്ടയവും പറഞ്ഞു .. പിന്നെ കളി ഉമ്മനോടല്ലേ നടക്കോ  ദേ വരുന്നു പഞ്ച് ഡയലോഗ് " ഞങ്ങൾ ഇത്രേം കഷ്ടപ്പെട്ട് കണ്ടു പിടിച്ചിട്ട് നിനക്ക് പറ്റിയില്ലേൽ പിന്നെ കിട്ടുന്നത് എടുത്തോ ന്നു ... 

അപ്പൊ പിന്നെ പേരൊക്കെ കിട്ടിയിട്ട് fb  തുറന്നു നോക്കിയില്ലേൽ മോശല്ലേ എന്ന് കരുതി ആളുടെ പ്രൊഫൈൽ ഒക്കെ കണ്ടുപിടിച്ചു ലോകത്തങ്ങനെ എല്ലാർക്കും ഉള്ള പേരല്ലാത്തോണ്ട് ഉടനെ തന്നെ കിട്ടി...  കല്യാണം കഴിഞ്ഞു ഇവളുടെ പേര് ആർക്കൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെലും രണ്ടു തവണ പറയേണ്ടതായുള്ള ഒരു ഭാഗ്യം എപ്പോഴും  ഈയുള്ളവനുണ്ടായിട്ടുണ്ട് 

അപ്പൊ പ്രൊഫൈൽ എടുത്തു നോക്കിയപ്പോ അതിൽ അതാ കാണൂന്നു ഓൾടെ ജന്മദിനം ആണ് അന്നെന്നു ഇനി കല്യാണം കഴിഞ്ഞാൽ പിന്നെ ഓൾക്കൊരു  സങ്കടം അന്നേരം തോന്നേണ്ട എന്ന് വെച്ചു ഒരു ആശംസയും അങ്ങയച്ചു , മെസ്സേജ് ഡെലിവർ ആയി എന്ന് സുക്കറണ്ണൻ പറഞ്ഞിട്ടും ഓളൊന്നും പറയുന്നില്ല , അതിന്റെ പിറ്റേന്നിന്റെ പിറ്റേന്ന് ഉണ്ട് ഉമ്മ പറയുന്നു അവർക്കാ കല്യാണത്തിൽ താത്പര്യമില്ലെന്ന് .. എന്റെ കിളി പോയി ആ മെസ്സേജ് അയക്കാൻ തോന്നിയ നിമിഷത്തെ പ്രാകി നാലഞ്ചു ദിവസം മുഖപുസ്തകം അടച്ചു വെച്ച് പ്രതിഷേധിച്ചു , എന്റെ ഒരു കസിൻ സിസ്റ്ററും ഈ ആലോചനയിൽ പങ്കാളി ആയി അവൾ പറഞ്ഞു ഇക്ക എന്തിനാ വെറുതെ അവളുടെ പുറകെ നടക്കുന്നത് ഒരല്പം തടി ഉണ്ടെന്നതൊഴിച്ചാൽ വേറൊരു കുഴപ്പവും ഇങ്ങൾക്കില്ലല്ലല്ലോ  ::::ഡിം :::: അതെന്റെ ആത്മ വിശ്വാസത്തിനേറ്റ വൻ അടിയായി പോയി .. തടി ഉള്ളോര്ക്കും ജീവിക്കണ്ടേ , ഒഴിയാൻ ഓള് പറഞ്ഞ കാരണവും അത് തന്നെ ആയിരുന്നു പോലും.. എന്റെ രക്തം തിളച്ചു .. മീശപിരിച്ചു ഞാൻ നീട്ടിയൊരു പ്രസ്താവന നടത്തി അതെ ഓൾക്ക് വല്ല ലൈനും ഉണ്ടാകുമെന്ന് .. ആ വിഷയം 
പൂർണമായി വിട്ടേക്കാൻ ഉമ്മനോടും പറഞ്ഞു ,  ഇനിയങ്ങോട്ട് ജിമ്മിൽ പോകും തടി കുറയ്ക്കും എന്നൊക്കെ പ്രതിജ്ഞ  ചെയ്തു ....അങ്ങനെ എല്ലാം ശുഭമെന്നു കരുതി ഇരിക്കുമ്പോഴാണ് ആ ശബ്ദം കേട്ടത് 

Friday 15 August 2014

വളർത്തു മൃഗങ്ങൾ -



15 വയസ്സുവരെ ഉള്ള എന്റെ ഓർമകളിലെ ഒരു ചെറിയ ഏട് ...

സൂചികകൾ

മൂത്തമ്മ : - അമ്മയുടെ ജ്യേഷ്ടത്തി

എളെമ : - അമ്മയുടെ അനുജത്തി

ഉമ്മച്ചി  : അമ്മ

ഇക്കാക്ക : ജ്യേഷ്ഠ സ്ഥാനീയൻ

**********************************

നാമെല്ലാം വീട്ടിൽ വളർത്തു മൃഗങ്ങളെ / പക്ഷികളെ പരിപാലിക്കുന്നവരാണ് . ചിലർക്കിഷ്ടം പൂച്ചയോട് , പട്ടിയോട് എന്തിനേറെ കോഴിയും ലവ് ബെർഡ്സും എല്ലാം  പെടും

എന്റെ എളെമക്ക് ഭയങ്കര കൊഴിപ്രേമം ആയിരുന്നു . ഒരു പാട് കളർ കോഴിക്കുഞ്ഞുങ്ങളെ  തലയിൽ വെച്ച് വരുന്ന അണ്ണാച്ചിമാർ എന്റെ നാട്ടിലെ പതിവ് കാഴ്ചയാണ് . അങ്ങനെ ഇരിക്കെ ഒരു അണ്ണാച്ചിയുടെ കയ്യിൽ  നിന്ന് എളെമ 20  കോഴി കുഞ്ഞുങ്ങളെ വാങ്ങി , വലിയൊരു നെറ്റ് അടിച്ചു കൂടുണ്ടാക്കി  ഇട്ടു .കാണാൻ ബഹു കേമം വീടാകെ ശബ്ദമയം .  അയൽ വാസികൾ ഓരോരുത്തരായി വന്നു അഭിപ്രായിക്കാൻ തുടങ്ങി . അപ്പോഴാണ്‌ മൂത്തമ്മാന്റെ മകന്റെ വരവ് വന്ന ഉടനെ തന്നെ മൂപ്പരുടെ വക ഒരു ചോദ്യം "അല്ല ആമേ ഈ 20 എണ്ണത്തിനെ കാണാൻ നല്ല രസമുണ്ട് പക്ഷെ എല്ലാത്തിനേം ഒരുമിച്ച് ഇട്ടാൽ അവ ചത്ത് പോകൂല്ലേ .. "ഠിം " അത് വരെ ഒരു കുഴപ്പവുമില്ലായിരുന്നു പക്ഷെ അന്ന് തന്നെ ഒരു കോഴി ഇഹലോക വാസം വെടിഞ്ഞു പിന്നീടങ്ങോട്റ്റ് കോഴികളുടെ ഒരു മത്സര ഓട്ടം തന്നെ ആയിരുന്നു പര  ലോകത്തേക്ക് , എന്തിനേറെ പറയുന്നു ഒരെണ്ണം മാത്രം ബാക്കിയായി അതിനെ കുറുക്കനും പിടിച്ചു

ഇനി എന്റെ മൃഗ സ്നെഹത്തിലൊട്ട് വരാം . പട്ടി പൂച്ച എന്നിവയെ കാണുന്നത് തന്നെ എനിക്ക് കലിയാ (പെടിചിട്ടല്ലട്ടോ ) . എനിക്ക് ഏഴു- എട്ടു  വയസ്സുള്ളപ്പോൾ മൂത്തമ്മന്റെ അടുത്ത വീട്ടിലെ ഇത്താതക്ക് മുയലിനെ വളർത്തുന്ന ഒരു പരിപാടി ഉണ്ടായിരുന്നു ഇടക്കിടക്ക് ഞാനവിടെ ചെന്ന് മുയലിനെ വില്ക്കുമോ എന്നൊക്കെ ചോദിക്കും , അവസാനം ഗത്യന്തരമില്ലാതെ ശല്യം സഹിക്ക വയ്യാതെ അവർ എനിക്ക് രണ്ടു മുയലിനെ തരാം എന്ന് സമ്മതിച്ചു . അപ്പൊ അടുത്ത പ്രശ്നം ഉമ്മ ഒരു നിലക്കും സമ്മതിക്കുന്നില്ല "കളി എന്നോടോ " കുത്തി ഇരുന്നു കരഞ്ഞു വാങ്ങിതരുന്നത് വരെ . അങ്ങനെ കൊട്ടും കുരവയുമായി രണ്ടു മുയലുകൾ എന്റെ വീട്ടിലെത്തി . ഹോ എന്തൊരുൽസാഹമായിരുന്നു രണ്ടു തൂവെള്ള മുയലുകൾ പെണ്‍ മുയൽ തീരെ കുഞ്ഞായിരുന്നു ആണ്‍ മുയലാണേൽ വലിയതും . അന്ന് അവ രണ്ടും ഞങ്ങളുടെ അയൽ  വാസികളുടെ ഇടയിൽ  കാഴ്ച്ച വസ്തുവായി വളരെ പെട്ടെന്ന് മാറി, കാരറ്റ് മുരിക്കിന്റെ ഇല എന്നിവ ഇവക്ക് കൊണ്ട് കൊടുക്കാൻ ഞങ്ങളുടെ ഇടയിൽ ഒരു മത്സരം തന്നെ ഉടലെടുത്തു ആദ്യമാദ്യം ഇണങ്ങാൻ മടിച്ച വലിയ മുയലായി ഞങ്ങളുടെ ഇഷ്ടക്കാരൻ .ഞങ്ങൾടെ നാട്ടിലെ അറിയപ്പെടുന്ന വേലായുധൻ ആശാരി ഞങ്ങള്ക്കൊരു കൂടുണ്ടാക്കി തന്നു താല്ക്കാലികമായി ഒരു മരത്തിന്റെ കൂട് , ഇരുമ്പിന്റെ കൂടുണ്ടാക്കാൻ പ്ലാനും ഇട്ടു അങ്ങിനെ ഒരു രാത്രി പുലർന്നപ്പോൾ വലിയ മുയലിനെ കാണാനില്ല . മുറ്റത്ത് ചോരപ്പാടുകളും കണ്ടു. ആ കൂടൊരു പ്രത്യേക തരത്തിൽ ഉണ്ടാക്കിയതാണ് വാതിലിന്റെ ലോക്ക് എന്നത് മരത്തിന്റെ ഒരാണി ആണ് ആ ആണി ഊരിയാൽ വാതിൽ മുകളിലോട്ടാക്കിയാൽ കൂട് തുറക്കും  അന്ന് ആ ആണി കളഞ്ഞു പോയിരുന്നു . പക്ഷെ മുയലുകൾ അതിൽ നിന്ന് പുറത്തിറങ്ങാതെ ഒരിക്കലും നായകൾക്ക് അവയെ കിട്ടില്ലാ നല്ലോണം ഇണങ്ങിക്കഴിഞ്ഞ വലിയ മുയൽ  വാതിൽ തുറന്നാൽ ഉടൻ ചാടി ഇറങ്ങുമായിരുന്നു .... , പേടിച്ചരണ്ട് ഒറ്റക്കിരുന്ന ആ കുഞ്ഞു മുയലിൻറെ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു   അന്ന് ഉമ്മചിക്ക് ശരിക്കും ദേഷ്യം വന്നു നിനക്കൊന്നും നോക്കാൻ വേറെ ആർക്കെങ്കിലും ഞാനിതിനെ എടുത്തു കൊടുക്കും എന്ന് പറഞ്ഞു ആർക്കോ എടുത്തു അതിനെ കൊടുത്തു ആർക്കാണ് കൊടുത്തതെന്ന് എന്ന് എന്നോട് പറഞ്ഞില്ല . ഒരു പക്ഷെ അന്ന് ആ ആണി കളഞ്ഞു പോയിരുന്നില്ലെങ്കിൽ ? .. കൂടൽപ്പം ഉയരത്തിലായിരുന്നെങ്കിൽ ?.. എന്റെ പിഴ ..... എന്റെ മാത്രം


പിന്നീട് എനിക്ക് ഒരു പ്രാന്ത് വീണ്ടും തോന്നുന്നത് 6th ക്ലാസ്സിൽ ഫ്ലയിംഗ് ഡക്ക്കളോടാണ് മുൻപേ പറഞ്ഞ മൂത്തമ്മൻറെ മോൻ, മൂപ്പരാക്ക തന്നെ ആണിതിലെയും ഹീറോ മൂപ്പർക്ക് ടർക്കി ഗിനി എന്നീ തരം കോഴികളും 2 വലിയ ഫ്ലയിംഗ് ഡക്കുകളും 2 ചെറിയ ഫ്ലയിംഗ് ഡക്കുകളും  ഉണ്ടായിരുന്നു അവിടെ ഉള്ള ചെറിയ രണ്ടെണ്ണത്തിനെ എനിക്ക് വേണമെന്ന് ഞാൻ വാശി പിടിച്ചപ്പോ മൂത്തമ്മ അന്ന് തന്നെ എനിക്കതിനെ പായ്ക്ക് ചെയ്തു തന്നു ടര്ക്കി കോഴി തന്നെ ഒരു ദിവസം 100 പ്രാവശ്യമെങ്കിലും ഉച്ചത്തിൽ ഒച്ചയുണ്ടാക്കും അതും ഒരു മാതിരി വൃത്തികെട്ട ശബ്ദത്തിൽ  അങ്ങനെ ആ ചെറിയ രണ്ടു താറാവുകൾ എന്റെ വീട്ടിലെത്തി പാടത്തും പറമ്പിലും ഒക്കെ അവ യഥേഷ്ടം പറന്നു നടന്നു . ഇതിനിടയിൽ എന്റെ അയൽ വക്കക്കാരും  ചങ്ങായിമാരും എല്ലാരും കൂടി അതിനെ നന്നായി കൊത്താൻ പഠിപ്പിച്ചു ഞങ്ങടെ നാട്ടിലെ കൂതറ കോഴികളുടെ കൂടെ കൂടിയതോണ്ടാകണം അവ വളരെ പെട്ടെന്ന് കൊത്താനുള്ള സിദ്ധി കരസ്ഥമാക്കി  പുതിയ ആരെ കണ്ടാലും ഉടൻ അവ പറന്നു കൊത്തും എന്തിനേറെ പറയുന്നു "പട്ടിയുണ്ട് സൂക്ഷിക്കുക "എന്ന ബോർഡ്‌ വെക്കുന്നത് പോലെ താറാവ് ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ്‌ വെക്കാൻ പറ്റില്ലല്ലൊ . അങ്ങനെ ഇരിക്കെ എല്ലാ ദിവസവും അവക്ക് തീറ്റ കൊടുത്തിരുന്ന ഉമ്മക്കിട്ടും കൊടുത്ത് നല്ല ഒരു കൊത്ത് ."അപ്പൊ തന്നെ " ഉമ്മ ഫോണെടുത്ത് മൂത്തമ്മന്റെ മോനെ വിളിച് എടുത്തോണ്ട് പൊയ്ക്കോ അൻറെ താറാക്കളെ എത്രയും പെട്ടെന്ന് "മൂപ്പര്ക്കും വല്ല്യ സന്തോഷായി അവ അപ്പോഴേക്കും നല്ല സുന്ദരകുട്ടപ്പൻ മാരായി വളർന്നിരുന്നു . അങ്ങനെ ഒരു ഓട്ടോ വിളിച് ആ സുന്ദരകുട്ടപ്പന്മാരെ അതെ പോലെ പായ്ക്ക് ചെയ്ത് അങ്ങോട്ടും വിട്ടു . കുറച്ചീസം കഴിഞ്ഞു ഞാനവിടെ പോയപ്പോ ഇവറ്റയെ രണ്ടിനെയും കാണാനില്ല ചോദിച്ചപ്പോ ഇക്കാക്ക പറയുകയാ ഇവിടെയുള്ള എല്ലാ കോഴികളെയും അവ നടന്നു കൊത്തി (എന്റെ വീട്ടില് വളർന്നതിന്റെ ഗുണം)  അങ്ങനെ അതിനെ രണ്ടിനെയും പിടിച്ചു കാലു കെട്ടിയിട്ടു. തീറ്റ കൊടുക്കാൻ പോയ ഇക്കാക്ക് നല്ല ഒരു മുട്ടൻ കൊത്ത് രണ്ടാളും കൂടി തലങ്ങും വിലങ്ങും കൊത്തി . ഇക്കാക്ക ആരാ മോൻ ഉടനെ തന്നെ അളിയനെ വിളിച് നല്ല ഒരു സൽക്കാരം അങ്ങ് നടത്തി (എന്നെ അറിയിചില്ലാ) .ബലിയാടാക്കാൻ ആടില്ലാത്തത് കൊണ്ടാകും ഇവറ്റയെ രണ്ടിനെയും അങ്ങ് പിടിച്ച് ബലിയാക്കി നന്നായി അവർ ശാപ്പാടടിച്ചു . ഇതൊക്കെ കേട്ടപ്പോ എനിക്ക് ശരിക്കും സങ്കടായി എന്നെ വിളിക്കാത്തതിനും ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാതതിനും  


ഇനി കാര്യത്തിലോട്ട് വരാം പലരും വളര്ത് മൃഗങ്ങളെ വളർത്തുമ്പോൾ പറയാറുണ്ട് വീട്ടില് കോഴി എന്നിവ ഒക്കെ ഉണ്ടെങ്കിൽ വീടിനെന്തെങ്കിലും ആപത്ത് പറ്റുകയാണെങ്കിൽ അത് ആദ്യം ഇവക്കാണ് പറ്റുക എന്നത് അതോരർത്ഥത്തിൽ ക്രൂരമല്ലേ . ചെറുപ്പ കാലത്ത് ഞാൻ കണ്ടിട്ടുണ്ട് പനി പിടിച്ചു കിടക്കുമ്പോൾ കട്ടിലിന്റെ അടിയിൽ കോഴിയെ വെക്കുന്നത് ...ഞാനേതായാലും ഈ രണ്ടു അനുഭവത്തോടെ നിർത്തിയില്ലാ പക്ഷെ ഇത് പോലെ സമാനമായ ഒരനുഭവം കൂടെ ഉണ്ടായതിനു ശേഷം ഇത് വരെ പിന്നെ മിനക്കെട്ടിട്ടില്ലാ ... ഇനി ഒരു പരീക്ഷണത്തിന്‌ കൂടെ എനിക്ക് ധൈര്യമില്ലാ എന്നതായിരിക്കാം സത്യം  ... ശുഭദിനം 

Saturday 14 December 2013

ചിന്താ ദഹനം - അദ്ധ്യായം 2

അയാളുടെ ചിന്തകള് അങ്ങനെ കാട് കയറി തുടങ്ങി ... "ദെ ഇങ്ങോട്ട നോക്കി" ആ വിളി അയാളെ ഉണര്ത്തി  അയാള് തിരിഞ്ഞു നോക്കി തന്റെ പ്രിയതമ ചായയും കൊണ്ട് വന്നിരിക്കയാണ് വര്ഷങ്ങളായി തന്റെ വൈകീട്ടത്തെ ചായ അവൾ മുടക്കാറില്ല അതിലെ നിറവും മണവും കടുപ്പവും അവള്ക്ക് ഇന്നും കിറു  കൃത്യം ഒരു പാവം നാട്ടിൻ പുറത്ത്കാരി തന്റെ ഭാഷയിൽ പറഞ്ഞാൽ "പരാതിപെട്ടി" . 57 ന്റെ വിഹ്വലതകൾ ഉണ്ടെങ്കിലും അവളിന്നും വളരെ ചെറുപ്പം തന്നെ മനസ്സുകൊണ്ട് . വിദേശത് ജീവിചെങ്കിലും നാട്ടിന്പുരത്തെ നന്മകൾ ഇവള്ക്ക് മാത്രമെന്തേ നഷ്ടപ്പെടാതത് എന്നെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് 


                                                        ഇനി മക്കളെ പറ്റി പറയാം രണ്ടാണും രണ്ടു പെണ്ണും അവരൊക്കെ വല്ല്യ നിലയില അങ്ങ് വിദേശത്താണ് വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ അവര്ക്കെവിടെ സമയം  അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല , ആയ കാലത്ത് ഞാനും അവിടെ തന്നെ ആയിരുന്നല്ലോ  ഫോണിൽ കൂടി അവൾ മക്കളോട് കാണാൻ ആഗ്രഹമുണ്ട് ഈന്നു പറയുമ്പോ അറിയാതെ ഞാൻ തന്നെ ചിരിച്ചു പോകും പണ്ട് തന്റെ അമ്മയും അച്ഛനും തന്നോട ഇത് പറയുമ്പോൾ താൻ പറയുന്ന മുട്ടാപ്പോക്ക് ന്യായങ്ങൾ ഓർത്ത് അവരും ഇപ്പോൾ അത് തന്നെ അല്ലെ അമ്മയോട് പറയുന്നുണ്ടാവുക അവസാനം എല്ലാം കഴിഞ്ഞു താൻ നാടിലെതിയത് അമ്മയുടെ മരണത്തിനാനെന്നയാൽ ഓർത്തു . അന്ന് തോന്നിയ കുറ്റബൊധതിൽ ആയിരുന്നു താൻ പിന്നെ സായിപ്പിന്റെ നാട്ടിലേക്ക് മടങ്ങാതിരുന്നത് .. സ്നേഹം പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിച്ചില്ലേൽ പിന്നെ സമയം കിട്ടിയെന്നും വരില്ല തന്റെ അനുഭവം തന്നെ അതിനു സാക്ഷി അല്ലെ 

                                                                   അങ്ങനെ അയാള് എഴുത്തിനെ പറ്റി ചിന്തിച്ചു തുടങ്ങി തന്റെ ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളായി ഈ കഥയിൽ നിറയട്ടെ .. പല അനു ഭവങ്ങളും കഥാ പാത്രങ്ങളും ഓർമ്മടിൽ വരുന്നില്ലാ . തന്റെ മൂന്നു മക്കളെയും ഒരുമിച്ച് കണ്ടിട്ട 4 വര്ഷത്തിനു മുകളില ആയി . എല്ലാവരെയും ഒന്നിച്ച കാണണമെങ്കിൽ ഒരു കല്യാണം അല്ലെങ്കിൽ ഒരു മരണം . ഈ വയസ്സാൻ കാലത്ത് കല്യാണം കഴിച്ചാൽ പിന്നെ പുകിലാകും .. പിന്നെ മരണം തന്റെ പ്രിയതമയെ ഒറ്റക്കാക്കി പോകാനും അയാള്ക്ക് മനസ്സ് വന്നില്ല്ലാ .. ചിന്തിച്ചു ഭ്രാന്തമായ ഒരവസ്ഥയിൽ എത്തിയപ്പോൾ അയാള് തീരുമാനിച്ചു മരണം തന്നെ, കാണാൻ വരതോര്ക്ക് അതൊരു പാഠമാകട്ടെ എന്ന് പക്ഷെ മരിക്കാനല്ല മരിച്ചത് പോലെ കിടക്കാൻ തന്നെ കാണാൻ വരുന്നവരും താനുമായും ബന്ധങ്ങൾ തനിക്ക് അനുഭവകുറിപ്പുകൾ ആക്കാം ഇന്ന് വരെ ലോകത്തിൽ ഒരെഴുത്തുകാരനും പരീക്ഷിക്കാത്ത തരം  ഒരു ഭ്രാന്ത് .. തന്റെ ഉള്ളില ഉള്ളതെന്തെന്നു നാലുപേര് അറിയണം ഭ്രാന്തമായആവെശത്തോട്കൂടി   അയാൾ ഉലാത്താൻ തുടങ്ങി .. അവസാനം എന്തോ നിശ്ചയിച്ചുരപ്പിച്ചത് പോലെ അയാള് ഉറങ്ങാൻ കിടന്നു    

Friday 6 December 2013

ചിന്താദഹനം

ഇതിലെ കഥാ നായകൻ എന്നാ ഞാൻ 66 വയസ്സിനുടമായാണ് , ചുരുക്കി പറഞ്ഞാൽ മനസ്സുകൊണ്ട്  ഇരുപത് കാരൻ 46 വർഷത്തെ പ്രവർത്തി പരിചയമുള്ള ഒരിരുപത്കാരൻ .കാലങ്ങളായി എന്റെ മനസ്സിലുള്ള വലിയൊരാഗ്രഹം പൂർത്തീകരിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാൻ . എന്റെ വിചിത്രമായ ആഗ്രഹാമെന്തെന്നരിയണ്ടേ എന്തെങ്കിലും എഴുതി പേരെടുക്കണം അങ്ങനെ ഇരുന്നപ്പോ ആദ്യമായി എഴുതിയ എഴുത്തിനെ കുറിച്ച ഓര്മ വന്നു ഒരൽപം flashback .. ക്യാമറയെ ഞാനെന്റെ നാലാം ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു നിങ്ങളോടൊപ്പം ... രണ്ടാം ക്ളാസ്സിലെ നീല മിഴികളുള്ള തംബുരാട്ടി കുട്ടിക്ക് ആയിരുന്നു എന്റെ ആദ്യ എഴുത്ത്  അതെനിക്ക് വൻ  കുപ്രസിദ്ധി ആണ് നേടിത്തന്നത് അന്ന് മുതൽ എഴുതുന്നത് ഒരു വലിയ തെറ്റായി തന്നെ ഞാൻ കരുതി പോന്നു . പിന്നെ വര്ഷങ്ങളുടെ കുത്തൊഴുക്കിൽ ഞാൻ ഭർത്താവായി അച്ഛനായി മുത്തച്ഛനായി ജീവിതത്തിന്റെ സുഖമുള്ള എല്ലാ കയ്പ്പ്നീരും അനുഭവിച്ചറിഞ്ഞു കൂടെയുള്ളവരുടെ ആഗ്രഹങ്ങൾ എല്ലാം നിറവെറ്റി കൊടുത്തു .അല്ലേലും ഒരു പുരുഷന്റെ ജീവിതം അതിനുവേണ്ടി മാത്രമുള്ളതാണല്ലോ !!.. ശരീരത്തിലും മനസ്സിലും മാറ്റങ്ങൾ സംഭവിച്ചു എല്ലാ ഭാരങ്ങളും ഇറക്കി വെച്ചു ഇനി എനിക്കെഴുതണം ഞാനാരാണെന്ന് നാലുപേർ അറിയണം . സർപ്പ കഥകൾ കേട്ട കുഞ്ഞുങ്ങൾ പേടിക്കുന്നത് പോലെ നാട്ടുകാർ എന്റെ പേര് കേട്ട് പേടിക്കണം , വീര പുരുഷനെ കാണുന്നത് പോലെ വീട്ടുകാർ എന്നെ ബഹുമാനിക്കണം

അങ്ങനെ അയാളുടെ ചിന്തകൾ അങ്ങനെ കാട് കയറിത്തുടങ്ങി . ഒന്നില നിന്ന് ഒന്നിലേക്ക് പടരുന്ന മുന്തിരി വള്ളി പോലെ അതങ്ങനെ പടർന്നു പന്തലിക്കാൻ തുടങ്ങി . പഴുക്കാത്ത മുന്തിരിങ്ങയുടെ പുളിപ്പ് പോലെ "വിഷയം" അയാളുടെ മുന്നിൽ വന്നു പെട്ടപ്പോൾ അയാൾ നടുങ്ങി . അയാളുടെ ചിന്ത പിന്നെ വിഷയ ദാരിദ്ര്യത്തെ കുറിച്ചായി . എന്തെഴുതും എങ്ങനെ എഴുതും ? ??????? . അയാള്ക്ക് അറിയാവുന്ന എല്ലാ വിഷയങ്ങളിലും പ്രതിഭയുള്ള എഴുത്തുകാർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച് കഴിഞ്ഞിരുന്നു  ബാല്യം കൌമാരം പ്രണയം അങ്ങനെ ഏല്ലാം എല്ലാം എഴുതാനൊരു വിഷയം കിട്ടാതെ അയാള് അലഞ്ഞു

Wednesday 20 November 2013

കടൽതീരം

കടൽ തീരത്തിലൂടെ അൽപ നേരം നടന്നു .. തണുത്ത കാറ്റ് മുഖത്ത് അടിക്കുമ്പോൾ വല്ലാതോരനുഭൂതി തോന്നി ..പൂര്ണ ചന്ദ്രനെ കണ്ടു ,സന്തോഷമായി ഇരിക്കുന്ന പലകുടുംബാംഗങ്ങളുടെ  മുഖത്ത് കാണുന്ന അതെ പ്രകാശത്തിൽ തിങ്കളും ജ്വലിച് നില്ക്കുന്നു ..ഞാൻ നടത്തം തുടര്ന്നു 
.                                   തിരകളുടെ ശബ്ദം, ആവേശം എന്നിവ എന്നിൽ ഉത്സാഹം ഉണ്ടാകി .അവിടെ ഞാൻ ഒരമ്മയെയും കുഞ്ഞിനേയും കണ്ടു നഷ്ടപ്പെട്ട ബാല്യവും അമ്മയുടെ സ്നേഹവും ഞാൻ തിരിച്ചറിഞ്ഞു  ആ കുഞ്ഞിന്റെ മുഖം മറ്റൊരു  തിരിച്ചറിവായിരുന്നു പക്വത എന്നാൽ നിഷ്കളങ്കതയെ നഷ്ടപ്പെടുത്തൽ മാത്രമാണെന്ന തിരിച്ചറിവ് 

പിന്നെ എന്റെ കാഴ്ച ഉടക്കിയത് ഒരു കമിതാക്കളിൽ അവിടെ എനിക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ മധുര സ്മരണകൾ വേട്ടയാടി തുടങ്ങി , ഒരു നിമിഷം തീരത്തെയും തിരയെയും  കമിതാക്കളായി ഞാൻ സങ്കല്പ്പിച്ചു അവരുടെ വാക്കുകൾക്ക് കാതോർത്തു 
തീരം തിരയോട് ചോദിച്ചു "എന്ത് മാത്രം നീ എന്നെ ഇഷ്ടപ്പെടുന്നു ?  തീരം " ഓരോ തവണ നീ എന്നെ ആട്ടിയകറ്റുമ്പോഴും ശക്തിയായി നിന്നിലേക്ക്‌ ഞാനണയുന്നില്ലേ ....... തിര തീരത്തോട് ചോദിച്ചു നീയെന്നെ എന്ത് മാത്രം ഇഷ്ടപ്പെടുന്നെന്നു .. തീരം മൊഴിഞ്ഞു ഓരോ തവണ നീ എന്നിൽ നിന്നകലുംബോഴും നിന്റെ തിരിച്ചു വരവിനാണ് എന്റെ ജന്മം ബാക്കി കിടക്കുന്നതെന്ന് തൊന്നും. ഇത് പോലെയാണ് മനുഷ്യർ മറ്റുള്ളവരുടെ ഇഷ്ടത്തിന്റെ അളവ് കോൽ മനസ്സിലാക്കാൻ ശ്രമിക്കാതെ  ആർക്കോ വേണ്ടി നടന്നു മറയുന്നു . അവസാനം വഞ്ചിച്ചു പോയവളോട് ഉള്ള അമര്ഷത്തിൽ ചെന്നെത്തിയപ്പോൾ ഞാനെന്റെ നോട്ടം പിൻവലിച്ചു

ഓരോ കടൽത്തീര യാത്രകളും പലര്ക്കും ഓരോര്മാപ്പെടുത്തൽ ആണ് ..പ്രതീക്ഷകളുടെ നഷ്ടങ്ങളുടെ ......

Friday 25 October 2013

എന്റെ ആദ്യ പ്രണയ ലേഖനം



പ്രിയേ

ആകാശ തോപ്പിൻ അനന്ത വിഹായസ്സിൽ മുങ്ങി നിവരുന്ന ഇളം തിങ്കൾ പോലെ അന്നും ഇന്നും നിന്റെ മുഖം എന്റെ മനസ്സിലുണ്ട്. ഉദയത്തെ ഞാനേറെ സ്നേഹിക്കുന്നു അത് പ്രതീക്ഷയുടെ നാമ്പുകളാണ്  . ഒരു കുളിര് തെന്നൽ വീശിയാൽ , ഒരു ചാറ്റൽ മഴ പെയ്യുമ്പോൾ ഞാനറിയുന്നു ആ മഴക്കും തെന്നലിനും നിൻറെ ഗന്ധമെന്ന്

                                              പറങ്കി മാവിലെ കശുവണ്ടി  പങ്കിട്ടു തിന്നുമ്പോഴും , ഒരു പൊള്ളുന്ന അനുഭവമായി നീ എന്നെ ചുംബിച്ചപ്പോഴും ഞാനറിഞ്ഞില്ല , കാലങ്ങൾ  കഴിയുമ്പോൾ അത് കിട്ടാതെ വരുമ്പോൾ അത് പൊള്ളലായിരുന്നില്ലെന്നും മറിച് ഞാനിന്നേറെ  സ്നേഹിക്കുന്ന സുഗന്ധിയായ മധുരമേറുന്ന പനിനീർ പൂവാണെന്നും

                                                                                                           അവസാനം രണ്ടു കണ്ണ് നീർത്തുള്ളിയെ  ബലി നല്കി നീ ഇറങ്ങിപ്പോയപ്പോഴും അത് കാണാനും നിന്നെ തടയാനും സ്വന്തമാക്കാനും ഞാൻ അശക്തനായിരുന്നു . ഇന്നലെ കളെ തിരികെ വിളിക്കാനും ഞാൻ ആശക്തനായിപ്പോയി അല്ലേൽ ആ ചുടു കണ്ണീരിൽ മുത്തമിട്ട് ഒരായിരം ആവർത്തി ഞാൻ തിരിച്ചു വിളിച്ചേനെ .പെയ്തൊഴിയാത്ത മഴ പോലെ എന്റെ കണ്ണുനീരിനു ഇന്നും ഒരറുതി വന്നിട്ടില്ല


                                                  എവിടെ ആയാലും ഭൂമിടെ യു ഏത്കോണിലായാലും
നിന്റെ വിളി കേള്ക്കാനും ചുടു ചുംബനങ്ങൾ എറ്റു വാങ്ങാനും വേണ്ടി ഈ കാത്തിരിപ്പ്, അതെന്റെ മരണം വരെ ആയാലും ഞാൻ തയ്യാറാണ്
                                                                                                         
                                                                                                          എന്നെന്നും നിന്റെ മാത്രം
                                 
                                                                                                           അപരിചിതൻ