Monday 24 December 2012

തല വിധി!!!!!!!!!!!!!!!!

എന്തെല്ലാമോ എഴുതണമെന്നുണ്ട് എന്താപ്പോ എഴുതുവാ ?
ബിരുദ ധാരികള്‍ നാട്ടില്‍ കൂലി പ്പണി ചെയ്യുമ്പോള്‍ നാട്ടില്‍ യാതൊരു പണിയും ഇല്ലാത്ത കാര്‍ന്നോന്മാര്‍ ചുമ്മാ നെടുവീര്‍പ്പിടുന്നത് കേള്‍ക്കാം , "പാവം അവന്റെ തലവിധി എന്ന് ". എന്നാല്‍ ഈ മഹാന്മാര്‍ അറിയുന്നുണ്ടാവോ എന്തുകൊണ്ട് ആയിരിക്കാം അവര്‍ അത് ചെയ്യുന്നതെന്ന് ഒരു പക്ഷെ നാട്ടില്‍ നിന്ന് മാറി നില്‍ക്കാനുള്ള മടി കൊണ്ട്ടായിരിക്ക്കം  ഈ മഹാന്മാരെ കുറിച്ച എനിക്ക് പറയാനുള്ളത്
                                                             "മാളിക മോളിലെരിയ മന്നന്റെ തോളില്‍ മാറാപ്പു കെടുന്നതും ഭവാന്‍"
ഇനി പാവം ബിരുദ ധാരികളെ കുറിച്ച് .......... കണ്ടു കണ്ടങ്ങിരിക്കുന്ന മണ്ടനെ തണ്ടിലേറ്റി  നടത്തുന്നതും ഭവാന്‍

ഇതൊക്കെ വായിക്കുമ്പോള്‍ നിങ്ങള്ക്ക് തൂന്നുനുണ്ടാകാം ഇയാള്‍ യാതൊരു വിധ സാമ്യവുമില്ലാത്ത ശ്ലോകങ്ങള്‍ ചൊല്ലുന്നു എന്ന്.... ഇതിനുത്തരം ഒന്നേയുള്ളൂ ഞ്ഹാനിങ്ങന്നാണ് ഭായ്
ഇനി വേറെ ചില കൂട്ടരുണ്ട് വിധിയില്‍ വിഷ്വാസമില്ലതത് പോലെ നാട്ടിലെ പേര് കേട്ട യുക്തിവാദി സന്കങ്ങള്‍ ആയിരിക്കും ഇവര്‍ . എന്നാല്‍ മറ്റാരും കാണാതെ അമ്പലങ്ങളിലും പള്ളികളിലും ഒക്കെ പോയി പ്രാര്തികുകയും ചെയ്യും , ഇനി വല്ലവരും കാളി വെളിച്ചത് കൊണ്ടുവന്നാല്‍ അപ്പോള്‍ പറയും ച്ചുംമ്മാ ഒരു സന്ദര്‍ശനം എന്ന് .. പിന്നേ ... ചുമ്മാ സന്ദര്‍ശിക്കാന്‍ ഇതെന്താ വല്ല സത്രവുമാനൊ .. മുക്കാലിയില്‍ കീട്ടിയീട്ട് തന്നെ അടിക്കണം ഇവന്മാരെ ഒക്കെ

എന്തായാലും ഈ പാവം വിനയകുനിയനും സല്‍ഗുണ സമ്പന്നനും ആയ ഞ്ഹാന്‍ വിധിയില്‍ വിശ്വസിക്കുന്നു കാരണം 5 വയസ്സ് വരെ മരണമോ ജീവിതമോ എന്നറിയാത്ത ഒരു അവസ്ഥയായിരുന്നു എന്റെത് പിന്നീടങ്ങോട്റ്റ് എല്ലാം നല്ല രീതിയില്‍ സംഭാവിച്ചതാകയാല്‍ സര്‍വശക്തനു അകമഴിഞ്ഞ്ഹ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു

ഞങ്ങളുടെ നാട്ടില്‍ വലിയ ഒരു പണഹക്കരനുണ്ടായിരുന്നു  ദൈവഭയമുള്ള അദ്ദേഹം സൌമ്യനായും എലിമയോടും ജീവിക്കയാകയാല്‍  സര്‍വ വിധ ഐശ്വര്യങ്ങളും വന്നു ചെര്ര്‍ന്നു .. പീന്നെടെപ്പൊഴോ  അയലുവാസികള്‍ വലിയ വീടുകള്‍ നിര്‍മിച്ചപ്പോള്‍ അദ്ദേഹത്തിന് തന്റെ രമ്യ ഹര്മം ഒരു കൊട്ടാരമാക്കനമെന്നു തോന്നുകയും മൂന്നു മാസങ്ങള്‍ കൊണ്ട് വീട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു ആശ്ച്ചര്യംമെന്നു പറയട്ടെ ഒരു ദിവസം പോലും തന്റെ പുതിയ ഭവനത്തില്‍ താങ്ങാന്‍ പാടത്തെ അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു .

ഓരോരുത്തര്‍ക്കും അവരവര്‍ക്കുള്ള സൌഭാഗ്യങ്ങളും ദൗര്‌ഭാഗ്യങ്ങലും കാലാകാലങ്ങളിലായി വന്നുകൊണ്ടിരിക്കും എന്നാ അപച്ചന്ച്ചലമായ വിശ്വാസം എനിക്കുണ്ട് .പ്രാര്‍ത്ഥന കൊണ്ടല്ലാതെ വിധി മാടപെടുകയും ഇല്ലാ

പിന്നെ ഇപ്പൊ ഇതൊക്കെ വായിക്കുന്നത് എന്നെ സഹിക്കുന്നത് ഇതെല്ലം നിങ്ങളുടെ തല വിധി എന്നല്ലാതെ എന്ത് പറയാന്‍


വിട ചൊല്ലട്ടെ

സ്വന്തം അപരിചിതന്‍

Sunday 23 December 2012

ഇളം വെയില്‍

ഒരു പാട് കാലം സ്കൂളിലും ഒക്കെ പോയത് കൊണ്ടാവാം  ഇളം വെയില്‍ എന്നും എനിക്ക്  ഒരു ഹരമായിരുന്നു .ഞാന്‍ സ്കൂളിലെല്‍ തോണി കയറിപ്പോയി എന്നൊന്നും പറയുന്നില്ല്ലാ  പക്ഷെ ബാഗും തൂക്കി ബസ്സില്‍ ഒക്കെ കയറിപ്പോയ ഒരു  കാലം എനിക്കുമുണ്ടായിരുന്നു . ബസ്സുകാരോട്  തല്ലു കൂടി  എസ്ടി  ചാര്‍ജ് കൊടുത്തു  പോയിരുന്ന ആ കാലം ഇന്നും മധുരിതമാണ് , എല്ലാം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു , ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു വരാത്തത് നമ്മുടെ കുട്ടിക്കാലം  മാത്രമായിരിക്കാം 

ഹും ... അപ്പോ പറഞ്ഞ്ഹു വന്നത് ഇളം വെയില്‍...,,,,.. നല്ല ഒരു ഔഷധമാണ് പോലും ഈ ഇളം വെയില്‍, കൈ കുന്ജ്ഹുങ്ങളെ  ഒക്കെ അമ്മമാര്‍ ഇളം വെയില്‍ കൊള്ളിക്കുന്നതൊക്കെ നമ്മള്‍ കാനാരുള്ളതല്ലേ , ഒരു പക്ഷെ നമ്മളും കാഞ്ഞിട്ടുണ്ടാകും  ചെറുപ്പത്തില്‍ ഈ ഇളം വെയിലിന്റെ സുഖം .. ഗൃഹാതുരുത്വം ആണോ എന്നറിയില്ലാ എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ ഇളം വെയില്‍ കായാന്‍ 

പണ്ടത്തെ ആളുകള്‍ പറയുമായിരുന്നു  ഇളം വെയില്‍ കൊണ്ടാല്‍ പൊന്നിന്റെ നിറമാകുമെന്നു , സത്യമാണോ എന്തോ ?. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക  എന്നാണല്ലോ അതിന്റെ ഒരു ഉത്തരം .. സൂര്യന്‍ സാഗരത്തിന്റെ വിഹായസ്സുകളില്‍  മറയാന്‍ തുടങ്ങുമ്പോള്‍ , അസ്തമന സൂര്യന്റെ ആഗമനം  ഇളം വെയിലിന്റെ  മാസ്മരികത  കുറക്കുമെങ്കില്‍ പോലുംപോലും  ച്യവന നിറത്തിലുള്ള സൂര്യന്‍ അത് പലര്‍ക്കും കൌതുകമാണ് 

വിട ചൊല്ലട്ടെ 

സ്വന്തം  അപരിചിതന്‍  

വന്ദനം

അപരിചിതന്‍ എന്തിനു ഇങ്ങനെ ഒരു നാമം എന്നത് ഒരു പക്ഷെ വിചിത്രമായി തോന്നിയേക്കാം . ഇന്ന് മുതല്‍ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍  അലഞ്ഞ്ഹു തിരിഞ്ഞ്ഹു നടക്കുന്ന  ഒരു  ചെറു മീനായി  ഞാനുമുണ്ട് . പ്രശസ്തിയെരെയുള്ള ബ്ലോഗ്ഗെര്മാരോട് ഒരു വാക്ക് നിങ്ങള്‍ കടലില്‍ ഇറങ്ങി വല വീഷിക്കൊലു, ഞാന്‍  ഇതിന്റെ കരക്കിരുന്നു  ഒരു ചെറിയ ചൂണ്ടയിട്ടോട്ടെ .

നമസ്കാരം