Friday 15 August 2014

വളർത്തു മൃഗങ്ങൾ -



15 വയസ്സുവരെ ഉള്ള എന്റെ ഓർമകളിലെ ഒരു ചെറിയ ഏട് ...

സൂചികകൾ

മൂത്തമ്മ : - അമ്മയുടെ ജ്യേഷ്ടത്തി

എളെമ : - അമ്മയുടെ അനുജത്തി

ഉമ്മച്ചി  : അമ്മ

ഇക്കാക്ക : ജ്യേഷ്ഠ സ്ഥാനീയൻ

**********************************

നാമെല്ലാം വീട്ടിൽ വളർത്തു മൃഗങ്ങളെ / പക്ഷികളെ പരിപാലിക്കുന്നവരാണ് . ചിലർക്കിഷ്ടം പൂച്ചയോട് , പട്ടിയോട് എന്തിനേറെ കോഴിയും ലവ് ബെർഡ്സും എല്ലാം  പെടും

എന്റെ എളെമക്ക് ഭയങ്കര കൊഴിപ്രേമം ആയിരുന്നു . ഒരു പാട് കളർ കോഴിക്കുഞ്ഞുങ്ങളെ  തലയിൽ വെച്ച് വരുന്ന അണ്ണാച്ചിമാർ എന്റെ നാട്ടിലെ പതിവ് കാഴ്ചയാണ് . അങ്ങനെ ഇരിക്കെ ഒരു അണ്ണാച്ചിയുടെ കയ്യിൽ  നിന്ന് എളെമ 20  കോഴി കുഞ്ഞുങ്ങളെ വാങ്ങി , വലിയൊരു നെറ്റ് അടിച്ചു കൂടുണ്ടാക്കി  ഇട്ടു .കാണാൻ ബഹു കേമം വീടാകെ ശബ്ദമയം .  അയൽ വാസികൾ ഓരോരുത്തരായി വന്നു അഭിപ്രായിക്കാൻ തുടങ്ങി . അപ്പോഴാണ്‌ മൂത്തമ്മാന്റെ മകന്റെ വരവ് വന്ന ഉടനെ തന്നെ മൂപ്പരുടെ വക ഒരു ചോദ്യം "അല്ല ആമേ ഈ 20 എണ്ണത്തിനെ കാണാൻ നല്ല രസമുണ്ട് പക്ഷെ എല്ലാത്തിനേം ഒരുമിച്ച് ഇട്ടാൽ അവ ചത്ത് പോകൂല്ലേ .. "ഠിം " അത് വരെ ഒരു കുഴപ്പവുമില്ലായിരുന്നു പക്ഷെ അന്ന് തന്നെ ഒരു കോഴി ഇഹലോക വാസം വെടിഞ്ഞു പിന്നീടങ്ങോട്റ്റ് കോഴികളുടെ ഒരു മത്സര ഓട്ടം തന്നെ ആയിരുന്നു പര  ലോകത്തേക്ക് , എന്തിനേറെ പറയുന്നു ഒരെണ്ണം മാത്രം ബാക്കിയായി അതിനെ കുറുക്കനും പിടിച്ചു

ഇനി എന്റെ മൃഗ സ്നെഹത്തിലൊട്ട് വരാം . പട്ടി പൂച്ച എന്നിവയെ കാണുന്നത് തന്നെ എനിക്ക് കലിയാ (പെടിചിട്ടല്ലട്ടോ ) . എനിക്ക് ഏഴു- എട്ടു  വയസ്സുള്ളപ്പോൾ മൂത്തമ്മന്റെ അടുത്ത വീട്ടിലെ ഇത്താതക്ക് മുയലിനെ വളർത്തുന്ന ഒരു പരിപാടി ഉണ്ടായിരുന്നു ഇടക്കിടക്ക് ഞാനവിടെ ചെന്ന് മുയലിനെ വില്ക്കുമോ എന്നൊക്കെ ചോദിക്കും , അവസാനം ഗത്യന്തരമില്ലാതെ ശല്യം സഹിക്ക വയ്യാതെ അവർ എനിക്ക് രണ്ടു മുയലിനെ തരാം എന്ന് സമ്മതിച്ചു . അപ്പൊ അടുത്ത പ്രശ്നം ഉമ്മ ഒരു നിലക്കും സമ്മതിക്കുന്നില്ല "കളി എന്നോടോ " കുത്തി ഇരുന്നു കരഞ്ഞു വാങ്ങിതരുന്നത് വരെ . അങ്ങനെ കൊട്ടും കുരവയുമായി രണ്ടു മുയലുകൾ എന്റെ വീട്ടിലെത്തി . ഹോ എന്തൊരുൽസാഹമായിരുന്നു രണ്ടു തൂവെള്ള മുയലുകൾ പെണ്‍ മുയൽ തീരെ കുഞ്ഞായിരുന്നു ആണ്‍ മുയലാണേൽ വലിയതും . അന്ന് അവ രണ്ടും ഞങ്ങളുടെ അയൽ  വാസികളുടെ ഇടയിൽ  കാഴ്ച്ച വസ്തുവായി വളരെ പെട്ടെന്ന് മാറി, കാരറ്റ് മുരിക്കിന്റെ ഇല എന്നിവ ഇവക്ക് കൊണ്ട് കൊടുക്കാൻ ഞങ്ങളുടെ ഇടയിൽ ഒരു മത്സരം തന്നെ ഉടലെടുത്തു ആദ്യമാദ്യം ഇണങ്ങാൻ മടിച്ച വലിയ മുയലായി ഞങ്ങളുടെ ഇഷ്ടക്കാരൻ .ഞങ്ങൾടെ നാട്ടിലെ അറിയപ്പെടുന്ന വേലായുധൻ ആശാരി ഞങ്ങള്ക്കൊരു കൂടുണ്ടാക്കി തന്നു താല്ക്കാലികമായി ഒരു മരത്തിന്റെ കൂട് , ഇരുമ്പിന്റെ കൂടുണ്ടാക്കാൻ പ്ലാനും ഇട്ടു അങ്ങിനെ ഒരു രാത്രി പുലർന്നപ്പോൾ വലിയ മുയലിനെ കാണാനില്ല . മുറ്റത്ത് ചോരപ്പാടുകളും കണ്ടു. ആ കൂടൊരു പ്രത്യേക തരത്തിൽ ഉണ്ടാക്കിയതാണ് വാതിലിന്റെ ലോക്ക് എന്നത് മരത്തിന്റെ ഒരാണി ആണ് ആ ആണി ഊരിയാൽ വാതിൽ മുകളിലോട്ടാക്കിയാൽ കൂട് തുറക്കും  അന്ന് ആ ആണി കളഞ്ഞു പോയിരുന്നു . പക്ഷെ മുയലുകൾ അതിൽ നിന്ന് പുറത്തിറങ്ങാതെ ഒരിക്കലും നായകൾക്ക് അവയെ കിട്ടില്ലാ നല്ലോണം ഇണങ്ങിക്കഴിഞ്ഞ വലിയ മുയൽ  വാതിൽ തുറന്നാൽ ഉടൻ ചാടി ഇറങ്ങുമായിരുന്നു .... , പേടിച്ചരണ്ട് ഒറ്റക്കിരുന്ന ആ കുഞ്ഞു മുയലിൻറെ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു   അന്ന് ഉമ്മചിക്ക് ശരിക്കും ദേഷ്യം വന്നു നിനക്കൊന്നും നോക്കാൻ വേറെ ആർക്കെങ്കിലും ഞാനിതിനെ എടുത്തു കൊടുക്കും എന്ന് പറഞ്ഞു ആർക്കോ എടുത്തു അതിനെ കൊടുത്തു ആർക്കാണ് കൊടുത്തതെന്ന് എന്ന് എന്നോട് പറഞ്ഞില്ല . ഒരു പക്ഷെ അന്ന് ആ ആണി കളഞ്ഞു പോയിരുന്നില്ലെങ്കിൽ ? .. കൂടൽപ്പം ഉയരത്തിലായിരുന്നെങ്കിൽ ?.. എന്റെ പിഴ ..... എന്റെ മാത്രം


പിന്നീട് എനിക്ക് ഒരു പ്രാന്ത് വീണ്ടും തോന്നുന്നത് 6th ക്ലാസ്സിൽ ഫ്ലയിംഗ് ഡക്ക്കളോടാണ് മുൻപേ പറഞ്ഞ മൂത്തമ്മൻറെ മോൻ, മൂപ്പരാക്ക തന്നെ ആണിതിലെയും ഹീറോ മൂപ്പർക്ക് ടർക്കി ഗിനി എന്നീ തരം കോഴികളും 2 വലിയ ഫ്ലയിംഗ് ഡക്കുകളും 2 ചെറിയ ഫ്ലയിംഗ് ഡക്കുകളും  ഉണ്ടായിരുന്നു അവിടെ ഉള്ള ചെറിയ രണ്ടെണ്ണത്തിനെ എനിക്ക് വേണമെന്ന് ഞാൻ വാശി പിടിച്ചപ്പോ മൂത്തമ്മ അന്ന് തന്നെ എനിക്കതിനെ പായ്ക്ക് ചെയ്തു തന്നു ടര്ക്കി കോഴി തന്നെ ഒരു ദിവസം 100 പ്രാവശ്യമെങ്കിലും ഉച്ചത്തിൽ ഒച്ചയുണ്ടാക്കും അതും ഒരു മാതിരി വൃത്തികെട്ട ശബ്ദത്തിൽ  അങ്ങനെ ആ ചെറിയ രണ്ടു താറാവുകൾ എന്റെ വീട്ടിലെത്തി പാടത്തും പറമ്പിലും ഒക്കെ അവ യഥേഷ്ടം പറന്നു നടന്നു . ഇതിനിടയിൽ എന്റെ അയൽ വക്കക്കാരും  ചങ്ങായിമാരും എല്ലാരും കൂടി അതിനെ നന്നായി കൊത്താൻ പഠിപ്പിച്ചു ഞങ്ങടെ നാട്ടിലെ കൂതറ കോഴികളുടെ കൂടെ കൂടിയതോണ്ടാകണം അവ വളരെ പെട്ടെന്ന് കൊത്താനുള്ള സിദ്ധി കരസ്ഥമാക്കി  പുതിയ ആരെ കണ്ടാലും ഉടൻ അവ പറന്നു കൊത്തും എന്തിനേറെ പറയുന്നു "പട്ടിയുണ്ട് സൂക്ഷിക്കുക "എന്ന ബോർഡ്‌ വെക്കുന്നത് പോലെ താറാവ് ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ്‌ വെക്കാൻ പറ്റില്ലല്ലൊ . അങ്ങനെ ഇരിക്കെ എല്ലാ ദിവസവും അവക്ക് തീറ്റ കൊടുത്തിരുന്ന ഉമ്മക്കിട്ടും കൊടുത്ത് നല്ല ഒരു കൊത്ത് ."അപ്പൊ തന്നെ " ഉമ്മ ഫോണെടുത്ത് മൂത്തമ്മന്റെ മോനെ വിളിച് എടുത്തോണ്ട് പൊയ്ക്കോ അൻറെ താറാക്കളെ എത്രയും പെട്ടെന്ന് "മൂപ്പര്ക്കും വല്ല്യ സന്തോഷായി അവ അപ്പോഴേക്കും നല്ല സുന്ദരകുട്ടപ്പൻ മാരായി വളർന്നിരുന്നു . അങ്ങനെ ഒരു ഓട്ടോ വിളിച് ആ സുന്ദരകുട്ടപ്പന്മാരെ അതെ പോലെ പായ്ക്ക് ചെയ്ത് അങ്ങോട്ടും വിട്ടു . കുറച്ചീസം കഴിഞ്ഞു ഞാനവിടെ പോയപ്പോ ഇവറ്റയെ രണ്ടിനെയും കാണാനില്ല ചോദിച്ചപ്പോ ഇക്കാക്ക പറയുകയാ ഇവിടെയുള്ള എല്ലാ കോഴികളെയും അവ നടന്നു കൊത്തി (എന്റെ വീട്ടില് വളർന്നതിന്റെ ഗുണം)  അങ്ങനെ അതിനെ രണ്ടിനെയും പിടിച്ചു കാലു കെട്ടിയിട്ടു. തീറ്റ കൊടുക്കാൻ പോയ ഇക്കാക്ക് നല്ല ഒരു മുട്ടൻ കൊത്ത് രണ്ടാളും കൂടി തലങ്ങും വിലങ്ങും കൊത്തി . ഇക്കാക്ക ആരാ മോൻ ഉടനെ തന്നെ അളിയനെ വിളിച് നല്ല ഒരു സൽക്കാരം അങ്ങ് നടത്തി (എന്നെ അറിയിചില്ലാ) .ബലിയാടാക്കാൻ ആടില്ലാത്തത് കൊണ്ടാകും ഇവറ്റയെ രണ്ടിനെയും അങ്ങ് പിടിച്ച് ബലിയാക്കി നന്നായി അവർ ശാപ്പാടടിച്ചു . ഇതൊക്കെ കേട്ടപ്പോ എനിക്ക് ശരിക്കും സങ്കടായി എന്നെ വിളിക്കാത്തതിനും ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാതതിനും  


ഇനി കാര്യത്തിലോട്ട് വരാം പലരും വളര്ത് മൃഗങ്ങളെ വളർത്തുമ്പോൾ പറയാറുണ്ട് വീട്ടില് കോഴി എന്നിവ ഒക്കെ ഉണ്ടെങ്കിൽ വീടിനെന്തെങ്കിലും ആപത്ത് പറ്റുകയാണെങ്കിൽ അത് ആദ്യം ഇവക്കാണ് പറ്റുക എന്നത് അതോരർത്ഥത്തിൽ ക്രൂരമല്ലേ . ചെറുപ്പ കാലത്ത് ഞാൻ കണ്ടിട്ടുണ്ട് പനി പിടിച്ചു കിടക്കുമ്പോൾ കട്ടിലിന്റെ അടിയിൽ കോഴിയെ വെക്കുന്നത് ...ഞാനേതായാലും ഈ രണ്ടു അനുഭവത്തോടെ നിർത്തിയില്ലാ പക്ഷെ ഇത് പോലെ സമാനമായ ഒരനുഭവം കൂടെ ഉണ്ടായതിനു ശേഷം ഇത് വരെ പിന്നെ മിനക്കെട്ടിട്ടില്ലാ ... ഇനി ഒരു പരീക്ഷണത്തിന്‌ കൂടെ എനിക്ക് ധൈര്യമില്ലാ എന്നതായിരിക്കാം സത്യം  ... ശുഭദിനം